തിരുവനന്തപുരം: കസ്റ്റംസിനെതിരെ ഇടതു സംഘടന. സ്വർണ കടത്തുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചുവെന്നും കാട്ടി ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും സംഘടന പരാതി നൽകി.
സെക്രട്ടറിയറ്റ് എംപ്ളോയിസ് യൂണിയനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചിട്ടില്ല. പരാതി നൽകിയതിനു പുറമെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ലാലുവിന്റെ പേരു പറഞ്ഞ് നോട്ടീസും സംഘടന പുറത്തിറക്കിയിട്ടുണ്ട്.
തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടിലാണ് നോട്ടീസ്. നാഗ്പൂരിലെ തിട്ടൂരം പ്രകാരം സെക്രട്ടറിയേറ്റ് ഉദ്യേഗസ്ഥരെ കള്ളക്കേസിൽ കുടുക്കാമെന്നാണെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു.