കണ്ണൂർ: കൊറോണ പ്രതിസന്ധിഘട്ടത്തിലും ജനോപകാരപ്രദമായ നടപടികളിലൂടെ ജനത്തിന് ആശ്വാസമാകേണ്ട സർക്കാർ സാങ്കേതിക വിദ്യയുടെ അഴിമതിയും സ്വർണക്കടത്തുകാർക്ക് വീട്ടുവേല ചെയ്യുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയത് കേരളത്തിൽ അപമാനകരമാണെന്ന് മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം പ്രവർത്തകസമിതി യോഗം വിലയിരുത്തി.
തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് മുന്നോടിയായി കണ്ണൂർ കോർപ്പറേഷനിൽ എല്ലാ ഡിവിഷനുകളിലും തിരഞ്ഞെടുപ്പ് മുസ്ലിംലീഗ് ഡിവിഷൻ കമ്മിറ്റികൾ ഒരാഴ്ചയ്ക്കകം രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
ജില്ലാ ലീഗ് ട്രഷറർ വി.പി.വമ്പൻ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി.എ.തങ്ങൾ, സെക്രട്ടറി കെ.പി.താഹിർ, മണ്ഡലം ജനറൽ സെക്രട്ടറി സി.സമീർ, ട്രഷറർ പി.സി. അഹമ്മദ്കുട്ടി പ്രസംഗിച്ചു. എം.പി. മുഹമ്മദലി, സി.എറമുള്ളാൻ, കെ. സൈനുദീൻ, പി.സി. അമീനുള്ള, പി.കെ. റിയാസ്,
ടി.കെ.നൗഷാദ്, ടി.വി.മുഹമ്മദ്, അൽത്താഫ് മാങ്ങാടൻ, പി. മുഹമ്മദലി, കെ.പി ഇസ്മായിൽഹാജി, മുഹമ്മദ് മുസലിഹ് മഠത്തിൽ, പി.വി. താജുദീൻ, അഹമ്മദ് തളയൻക്കണ്ടി, പി.ടി കമാൽ, പി.കെ.കുട്യാലി, പി.കെ.സി.ഇബ്രാഹിം ഹാജി, സി.വി.ആഷിഖ്, പി.അഷ്റഫ്, അസ്ലം പാറോത്ത് എന്നിവർ പങ്കെടുത്തു.