കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിക്കു പങ്കുള്ളതായി കണ്ടെത്തല്‍. പാവങ്ങാട്-അത്തോളി റോഡിലെ എരഞ്ഞിക്കല്‍ സ്വദേശി സംജുവിനെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
നയതന്ത്ര ബാഗേജ് വഴി എത്തിച്ച സ്വര്‍ണം കോഴിക്കോട് ഉള്‍പ്പെടെ യുള്ള പല ജ്വല്ലറികളിലും എത്തിക്കുകയും പണം സ്വരൂപിച്ച് സംഘത്തിനു കൈമാറുകയും ചെയ്തതു സംജുവാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
അന്വേഷണസംഘം കൊച്ചിയിലെത്തിച്ച സംജുവിനെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് അറിയിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി സംജുവിനു ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ചില സൂചനകള്‍ ലഭിച്ചിരുന്നു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംജുവിനെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണിന് മുമ്പ് സംജു ഇടയ്ക്കിടെ വിദേശത്ത് പോയി വരാറുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി സംജുവിന്റെ പാസ്പോര്‍ട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും സരിത്തും റമീസുമായും സംജുവിനുള്ള ബന്ധത്തെ കുറിച്ചും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.
അതേസമയം നാലുവര്‍ഷം മുമ്പ് കരിപ്പൂരില്‍നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ സംജുവിന്റെ അടുത്ത ബന്ധുവിനെ പിടികൂടിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായി യില്‍ നിന്ന് കരിപ്പൂര്‍ വഴി ഒളിപ്പിച്ചു കടത്തിയ നാല് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ഇവര്‍ക്ക് വിമാനതാവളത്തില്‍ ചില ഉദ്യോഗസ്ഥര്‍ സഹായം ചെയ്തു നല്‍കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. സംജുവിന്റെ അടുത്ത ബന്ധുക്കള്‍ക്കും സ്വര്‍ണക്കടത്തുമായി നേരത്തെ ബന്ധമുണ്ടായിരുന്നതായാണറിയുന്നത്.
അതേസമയം സംജുവിനെ കൂടാതെ മലപ്പുറം വള്ളുമ്പ്രം സ്വദേശിയെക്കുറിച്ചും കസ്റ്റംസ് അന്വേഷിച്ചിരുന്നു. ഇന്നലെ വള്ളുമ്പ്രത്തെ വീട്ടില്‍ അന്വേഷണസംഘം എത്തിയെങ്കിലും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. അസുഖം കാരണം ഇയാള്‍ ചികിത്സയിലാണെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ ചില ജ്വല്ലറി ഉടമകളും നിരീക്ഷണ ത്തിലാണ്. കുരുക്ക് മുറുകിയ തോടെ ഇവരിൽ ചിലർ കീഴട ങ്ങാനുള്ള തയാറെടുപ്പി ലാണ്.
ആഡംബര കാറുടെ തോഴൻ
സംജുവിനു പ്രിയം ആഡംബര കാറുകളോട്. അഞ്ച് വര്‍ഷം മുമ്പാണ് എരഞ്ഞിക്കലില്‍ സംജു പുതിയ വീടുണ്ടാക്കി താമസിച്ചത്. ഇവിടെ മിനികൂപ്പര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ ഉണ്ട്. ബെന്സുകാറുകളോടും സംജുവിന് പ്രിയമേറെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കാറുകളുടെ ഉടമസ്ഥത സംബന്ധിച്ചു കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.