കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമാന്‍ഡന്റും കസ്റ്റംസ് ഓഫീസറും ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഈ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കടത്തിയത് സംബന്ധിച്ച് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.സ്വർണം കടത്താൻ സിഐഎസ്എഫ് അസി. കമാന്ഡന്റിനൊപ്പം പ്രവര്‍ത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പോലീസിനു ലഭിച്ചതായി അറിയുന്നു.
മലപ്പുറം എസ്പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിന്റെ പക്കല്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന് ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.
ഉദ്യോഗസ്ഥര്‍ക്കും കടത്തുകാര്‍ക്കുമായി സിയുജി മൊബൈല്‍ സിമ്മുകളും ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണകള്ളക്കടത്ത് നടക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍ വിമാനത്താവളം.കോടിക്കണക്കിനു രൂപയുടെ സ്വര്‍ണമാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.
കസ്റ്റംസും ഡിആര്‍ഐയും സജീവമായി രംഗത്തുണ്ടെങ്കിലും വന്‍തോതില്‍ സ്വര്‍ണം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാണ് കണ്ടെത്തല്‍.
വിമാനത്താവളത്തിനു പുറത്തുവച്ച് കൊേണ്ടാട്ടി പോലീസ് പല തവണ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കൃത്യമായ ഒറ്റുള്ള സ്വര്‍ണമാണ് കസ്റ്റംസും ഡിആര്‍ഐയും പിടികൂടുന്നത്. കരിപ്പൂരില്‍ ഇതിനുമുമ്പും കള്ളക്കടത്തിനു കൂട്ടുനിന്ന ഉദ്യേഗസ്ഥര്‍ പിടിയിലായിട്ടുണ്ട്