കൊണ്ടോട്ടി: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 12.25 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി.
ഇന്നലെ രാത്രി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍ഗോട് തൈവളപ്പില്‍ ഹംസ(49)യാണ് സ്വര്‍ണവുമായി പിടിയിലായത്.
കൈവശമുണ്ടായിരുന്ന ട്രോളിബാഗിന്റെ ചക്രങ്ങള്‍ക്കുള്ളിലും ബാഗേജിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സ്വര്‍ണച്ചങ്ങല,സ്വര്‍ണ കോയിന് തുടങ്ങിയവയാണ് കണ്ടെടുത്തത്. 245 ഗ്രാം സ്വര്‍ണമാണ് ആകെ കണ്ടെടുത്തത്. ഇവയ്ക്ക് 12.25 ലക്ഷം വിലവരും.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണ്‍, സൂപ്രണ്ടുമാരായ കെ.സുധീര്‍, ഐസക് വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ എന്‍.റഹീസ്, പ്രമോദ്, ടി.മിനിമോള്‍, രവീന്ദ്രകുമാര്‍, എം.രവീന്ദ്രന് തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 22 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഇന്നലെ വടകര സ്വദേശി സിദ്ധീഖലി(31)യെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയുരുന്നു.