മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി സിയാദ് ഷാഹയിൽനിന്നാണ് സ്വർണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 64 ലക്ഷം രൂപ വരുന്ന 1067 ഗ്രാം സ്വർണമാണു പിടികൂടിയത്. ഡിആർഐയും
ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
നാല് ഗുളിക മാതൃകയിലാക്കിയ സ്വർണമാണ് പിടികൂടിയത്. പിടികൂടുമ്പോൾ 1181 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1067 ഗ്രാം സ്വർണമാണു ലഭിച്ചത്.