മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ആഷിഫ് മുണ്ടക്കൂലിൽ നിന്നാണ് 49,46,196 രൂപ വരുന്ന 818.5 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ആഷിഫ്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.
പേസ്റ്റ് രൂപത്തിലുളള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 876 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്ത ശേഷം 818.5 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 49,46,196 രൂപ വരും.