കൊണ്ടോട്ടി: ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവള റോഡില്‍ കളളക്കടത്ത് സംഘത്തിന്റെ വാഹനത്തില്‍നിന്നും സഹായികളില്നിന്നുമായി ഡിആര്‍ഐ സംഘം പിടിച്ചെടുത്തത് 3.4 കിലോ സ്വര്‍ണവും 13.13 ലക്ഷം രൂപയും.
ആറ് പ്രത്യേക ബാഗിലായി നാലുകിലോയിലേറെ സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 3.4 കിലോ സ്വര്‍ണമാണു വേര്‍തിരിച്ചെടുത്തത്. കാറിലുണ്ടായിരുന്ന പ്രതി നിസാറില്‍നിന്ന് 51,000 രൂപയും കണ്ടെടുത്തു.
കേസില്‍ മൂന്നാം പ്രതി അബ്ദുള്‍ സലാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 ലക്ഷം രൂപയും ഇയാളുടെ കാറില്‍നിന്ന് 1.62 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്.
കള്ളക്കടത്ത് സൂത്രധാരന്‍ നിസാര്‍ നല്‍കിയതാണ് പണമെന്നു സലാം മൊഴി നല്കി. നേരത്തെ സ്വര്‍ണക്കടത്തിനു സഹായിച്ചതിനുളള പ്രതിഫലമായാണ് തുക നല്‍കിയത്.
കള്ളക്കടത്തിന്റെ സൂത്രധാരനായ നിസാറിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കളളക്കടത്തിന്റെ റൂട്ട് വ്യക്തമായത്. ഇതോടെ പഴുതടച്ച പരിശോധനയായിരുന്നു.
വിമാനത്താവള ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാര്‍ അടക്കം ഒളിവില്‍ പോവുന്നതിനു മുമ്പ് തന്നെ നാലുപേരെയും കസ്റ്റഡിയിലെടുത്തു.