കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ബഹ്റിനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസലാമിൽ(43) നിന്നാണ് സ്വർണം പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും ഒന്നരക്കോടിയുടെ രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 1.30-നാണ് സംഭവം.ബഹ്റ്നിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു പ്രതി കരിപ്പൂരിലെത്തിയത്.
മിശ്രിത രൂപത്തിലുള്ള 2,018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി പ്രതിയുടെ അരയിൽ കെട്ടിവച്ചിരുന്നു. ശരീരത്തിന്റെ രഹസ്യഭാഗത്ത് മൂന്നു സ്വർണ ഉരുളകൾ ഒളിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പോലീസ് സ്വർണം പിടിച്ചത്. 74 ഗ്രാം ശരീരത്തിനകത്തും 2,018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി.
എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റിനില്വച്ച് കള്ളകടത്ത് മാഫിയ നല്കിയ നിര്‍ദേശം.
അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചെങ്കിലും സിറോ പോയിന്റില്‍വച്ച് പോലീസ് കാര്‍ തടഞ്ഞു അബ്ദു സലാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്ന നിലപാടില്‍ അബ്ദുസലാം ഉറച്ചു നിന്നു.എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ എടുത്തതില്‍ പിന്നെ അബ്ദു സലാമിന് പോലീസിന് മുമ്പില്‍ പിടിച്ച് നില്ക്കാന് കഴിഞ്ഞില്ല. ര
ണ്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 14 കോടി രൂപയുടെ സ്വർണമാണെന്നും പോലീസ് അറിയിച്ചു.