കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തില്‍ ഒളിപ്പിച്ച 692 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന് എയര്‍കസ്റ്റംസിന്റെ പിടിയിലായി. സ്പൈയ്സ് ജെറ്റ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി നൗഷീഖ്(40)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.
നാലു സ്വര്‍ണ ഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് വിവരം യാത്രക്കാരന് പുറത്ത് പറഞ്ഞത്. കണ്ടെടുത്ത സ്വര്‍ണത്തിന് 35 ലക്ഷം വിലലഭിക്കും.
ഞായറാഴ്ച ദുബൈയില്‍ നിന്നെത്തിയ കോഴിക്കോട് ഓമശ്രി ഇബ്രാഹീം ശരീഫ് ശരീരത്തിനുളളില്‍ ഒളിപ്പിച്ച് കടത്തിയ 38.86 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് പ്രെവന്റീവ് വിഭാഗം പിടികൂടിയിരുന്നു.
പുലര്‍ച്ചെ സ്പെയ്സ് ജെറ്റ് വിമാനത്തിലാണ് ശരീഫും കരിപ്പൂരിലെത്തിയത്.സ്വര്‍ണം ഗുളിക രൂപത്തിലാക്കിയാണ് ഇയാളും ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്.നാലു സ്വര്‍ണ ഗുളികകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.ഇവക്ക് 873 ഗ്രാം തൂക്കം വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണിന്റെ നേതൃത്വത്തിലാണ് കള്ളക്കടക്ക് പിടികൂടിയത്.