സ്വന്തം ലേഖകൻ
അയ്യന്തോൾ: സ്വർണക്കള്ളക്കടത്തും സ്വപ്നവിവാദങ്ങളും കൊഴുക്കുന്പോൾ വേറിട്ട പ്രതിഷേധങ്ങൾ നടത്താൻ പ്രതിപക്ഷം മത്സരിക്കുന്നതിനിടെ തൃശൂർ കളക്ടറേറ്റിന് മുന്നിൽ പൊന്നുരുക്കി സമരം കൗതുകമായി.
ഉലയിൽ പൊന്നുരുക്കുന്ന പോലെ മണ്‍ചട്ടിയിൽ കനലിൽ പൊന്നൂതിക്കാച്ചിയെടുത്തായിരുന്നു ഒ.ബി.സി കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പൊന്നുരുക്കി സമരം നടത്തിയത്.
സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ പൊന്നുരുക്കി സമരം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഗോപാലകൃഷ്ണൻ ചേലക്കര അധ്യക്ഷത വഹിച്ചു.
ആഭരണ ലോബിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പൊന്നുരുക്കി സമരം.