കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റെമീസ് നശിപ്പിച്ച ഫോണ്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
എന്‍ഐഎ കസ്റ്റഡിയിലുള്ള ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണം കടത്തിയതിന് പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായ നിര്‍ണായക മൊബൈല്‍ ഫോണാണ് ഇയാള്‍ നശിപ്പിച്ചത്.
തെളിവെടുപ്പിനിടെ ഫോണ്‍ നശിപ്പിച്ച സ്ഥലമുള്‍പ്പെടെ ഇയാള്‍ അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇതുസംബന്ധിച്ച വിവരശേഖരണം നടത്താനുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഏഴ് ദിവസത്തേക്ക് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളക്കടത്തിന് പിന്നിലെഹവാല,ബിനാമി,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അന്വേഷിക്കുന്നത്.
അന്വേഷണ നടപടികളുടെ ഭാഗമായാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്എന്ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചിട്ടുണ്ട്്.