തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
കേസ് കോടതി മുന്‍പാകെ വരുമ്പോള്‍ ഇവര്‍ മൊഴിമാറ്റി പറയുവാനുള്ള സാധ്യത മുന്പില് കണ്ടാണ് 164 നിയമപ്രകാരം ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ഇരുവരും നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്ന ഉള്‍പ്പടെയുള്ളവരുടെ പങ്കിനെപ്പറ്റിയാണ് മൊഴി നല്‍കിയത്.