
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ശിവശങ്കറിന്റെ വിദേശയാത്രകൾ അടക്കമുള്ള രേഖകളും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാനും തീരുമാനമായി. പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക.