തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാർഗോ സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്നയെ കേസിൽനിന്നു രക്ഷിക്കാൻ ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഐടി സെക്രട്ടറിയുടെ ഫോണ്‍ കോളുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമായി മാറി. സ്വപ്നയെക്കുറിച്ച് പോലീസ് ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിൽ സുപ്രധാന വകുപ്പിൽ ഇരിക്കുന്ന വ്യക്തിയാണ് കള്ളക്കടത്തിന് നേതൃത്വം നൽകിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ഐടി വകുപ്പിൽ സുപ്രധാന ചുമതലയിൽ സ്വപ്ന എത്തിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.