കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ഇടനില കമ്പനിയുടെ പേരുകൂടി പുറത്ത്.പ്രതിയായ സ്വപ്ന സുരേഷ് മറച്ചുവച്ച ഇസോമോങ്ക് ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള സ്ഥാപനമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്.
കേസില്‍ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ഈ വിവരം അന്വേഷണസംഘത്തിനു ലഭിച്ചത്.
കമ്മീഷന് പണമായി സ്വപ്നയ്ക്കു നല്‍കിയിട്ടില്ലെന്നാണു സന്തോഷ് ഈപ്പന് ഇഡിക്ക് നല്‍കിയിട്ടുള്ള മൊഴി.
സ്വപ്ന അടക്കം മൂന്നപേര്‍ക്കായി സന്ദീപിന്റെ ഇസോമോങ്ക് ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു പണം അയച്ചതെന്നും സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം സന്ദീപ് നായരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.