കൊച്ചി: സ്വര്‍ണക്കടത്തു കേസിനു തീവ്രവാദബന്ധമുണ്ടോ? ഇന്ന് എന്‍ഐഎ കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട് അതു വ്യക്തമാക്കും. ഉച്ചകഴിഞ്ഞാണ് കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കുന്നത്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതികള്‍ സമ്പാദിച്ച തുക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയെന്ന ആരോപണത്തില്‍ എന്‍ഐഎ ഉറച്ചു നില്ക്കുന്നുണ്ടോ എന്നു പ്രത്യേക കോടതി ആരാഞ്ഞിരുന്നു.
കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദത്തിനിടെയാണ് കോടതി ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഇന്നു വ്യക്തമായ വിശദീകരണം നല്‍കാമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി.
വിജയകുമാര്‍ വ്യക്തമാക്കിയി രുന്നു. കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതനുസരിച്ച് എന്‍ഐഎ ഇന്നലെ കേസ് ഡയറി ഹാജരാക്കിയിരുന്നു.
മുഹമ്മദ് ഷാഫി, പി.ടി. അബ്ദു, മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ജിഫ്സല്, മുഹമ്മദ് ഷമീം എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് പരിഗണിക്കുന്നത്.