തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രധാനകണ്ണി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ ഉഷ. സന്ദീപ് സിപിഎം ബ്രാഞ്ച് അംഗമായിരുന്നുവെന്നും ഉഷ വ്യക്തമാക്കി.
സ്വപ്നയെ താൻ നേരിട്ട് കണ്ടത് സന്ദീപിന്റെ കട ഉദ്ഘാടനത്തിന് മാത്രമാണ്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. നേരത്തേ, സന്ദീപ് തിരുവനന്തപുരത്ത് തടിക്കടയിൽ ജീവനക്കാരനായിരുന്നു. സന്ദീപിന്റെ ഭാര്യയ്ക്ക് സ്വപ്നയെ നന്നായി പരിചയമുണ്ട്- ഉഷ വ്യക്തമാക്കി.
അതേസമയം, സ്വർണക്കടത്ത് സംഘത്തിൽ സന്ദീപ് പ്രധാനകണ്ണിയായിരുന്നുവെന്നും സരിത്തിനൊപ്പം കള്ളക്കടത്തിൽ സന്ദീപും പങ്കെടുത്തിരുന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ.