കൊണ്ടോട്ടി: യാത്രക്കാരി ശരീരത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പിടികൂടി. ഗൾഫിൽ നിന്നു കരിപ്പൂരിലെത്തിയ മുംബൈ സ്വദേശിനി നൂർജഹാൻ ഖയാം എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം രണ്ടു ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
സ്വർണത്തിനു 20 ലക്ഷത്തോളം വില വരുമെന്നാണ് കണക്കാക്കുന്നത്. സ്വർണക്കടത്തിനു പുതിയ മാർഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം യാത്രക്കാരൻ കാലിൽ ഭദ്രമായി കെട്ടിവച്ചു കൊണ്ടുവന്ന സ്വർണം പിടികൂടിയിരുന്നു. അതിനിടെ സ്ത്രീകൾ സ്വർണക്കടത്തിൽ ഉൾപ്പെടുന്നതും അടുത്തിടെ പതിവായിട്ടുണ്ട്.