കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന് അറസ്റ്റിൽ. കൊച്ചി സിബിഐ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ ഏറെനാളായി ഒളിവിൽ കഴിയുകയായിരുന്നു.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയലിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന് സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്.