കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. കരുതൽ തടങ്കലിൽ കഴിയുന്ന മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബിജു, സെറീന എന്നിവരെയാണ് ചോദ്യം ചെയ്തത്.
സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ പൂജപ്പര സെൻട്രൽ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസിൽ ഒളിവിലുള്ള കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്റെ വീട്ടിലെത്തി സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി.
ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും നീക്കമുണ്ട്.