മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 32 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടി. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെ ദോഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുൾ മുനീറിൽ നിന്നാണ് 808 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി.കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചു വച്ചത് കണ്ടെത്തിയത്.