മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 1500 ഗ്രാം സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ പേരാമ്പ്ര സ്വദേശി കെ.എം.അഫ്സലിൽ നിന്നാണ് 63,15,000 രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഇന്ന് പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ പോസ്റ്റ് രൂപത്തിൽ നാല് പേയ്ക്കറ്റുകളാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
പേസ്റ്റ് രൂപത്തിൽ 1820 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1500 ഗ്രാമാണ് ലഭിച്ചത്. പരിശോധനയിൽ കസ്റ്റംസ് അസി. ഇ. വികാസ്, സൂപ്രണ്ട്മാരായ വി.പി. ബേബി, രാജു നിക്കുന്നത്ത്, എസ്.നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി.പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ.ഹബീബ്, ദിലീപ് കൗശൽ, കെ. ഹബീബ്, മനോജ് യാദവ്, പ്രിയങ്ക, ഹവീൽദാരായ തോമസ് സേവ്യർ എന്നിവർ പങ്കെടുത്തു.