മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.കടവത്തൂർ സ്വദേശിനികളായ രണ്ടു യുവതികളിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളിൽ നിന്നും സ്വർണം കസ്റ്റംസ് കണ്ടെത്തിയത്. തുടർന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, മനീഷ് ഖട്ടാന്ന, യുഗൽ കുമാർ സിങ്ങ്, ഗുർമിത്ത് സിങ്ങ്, ജുബർ ഖാൻ, ഹവൽദാർ എൻ.സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.