പിടികൂടമെന്ന ഭയം  ആഗമനഹാളിന്‍റെ ടോ​​​യ്‌​​​ലറ്റിൽ ആരോ ഉപേക്ഷിച്ചത് 54 ലക്ഷത്തിന്‍റെ സ്വർണം; പേസ്റ്റ് രൂപത്തിലെ സ്വർണം വേർതിരിച്ചെടുത്ത് കസ്റ്റംസ്

മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​രു കി​​​ലോ​​​യി​​​ല​​​ധി​​​കം സ്വ​​​ർ​​​ണം ഉ​​​പേ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് യൂ​​​ണി​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 54.73 ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 1055 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ആ​​​ഗ​​​മ​​​ന ഹാ​​​ളി​​​ലെ ടോ​​​യ്‌​​​ല​​​റ്റി​​​ൽ​​​നി​​​ന്നാ​​​ണു പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലുള്ള ​​​സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണം നാ​​​ലു ഗു​​​ളി​​​ക മാ​​​തൃ​​​ക​​​യി​​​ലാ​​​ക്കി​​​യ നി​​​ല​​​യി​​​ലാ​​യി​​​രു​​​ന്നു.

പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണം 1,185 ഗ്രാം ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ൾ 1,055 ഗ്രാ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടു​​​മെ​​​ന്ന ഭ​​​യ​​​ത്താ​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​താ​​​ണെ​​​ന്നാ​​​ണ് ക​​​സ്റ്റം​​​സ് നി​​​ഗ​​​മ​​​നം.

അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ക​​​സ്റ്റം​​​സ് അ​​​റി​​​യി​​​ച്ചു. ക​​​സ്റ്റം​​​സ് അ​​​സി. ക​​​മ്മീ​​​ഷ​​​ൻ ടി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ്, സൂ​​​പ്ര​​​ണ്ടു​​​മാ​​​രാ​​​യ എ​​​ൻ.​​​സി. പ്ര​​​ശാ​​​ന്ത്, കെ. ​​​ബി​​​ന്ദു, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ കെ. ​​​ജി​​​നേ​​​ഷ്, നി​​​വേ​​​ദി​​​ത, രാം​​​ലാ​​​ൽ, വി.​​​രാ​​​ജീ​​​വ്, ദീ​​​പ​​​ക്, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ.​​​സി.​​​ഹ​​​രീ​​​ഷ്, വി.​​​പ്രീ​​​ഷ എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts

Leave a Comment