നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടു വനിതാ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം പിടിച്ചത്.
ദുബായിൽ നിന്ന് സ്പൈസ്ജെറ്റ് വിമാനത്തിൽ വന്ന കുന്നംകുളം സ്വദേശിനി ഹസീനയിൽ നിന്ന് 1250 ഗ്രം സ്വർണവും ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിനി ഷെമിഷാ നവാസിൽ നിന്ന് 827 ഗ്രാം സ്വർണവുമാണ് പിടിച്ചത്.
സ്വർണ ബിസ്ക്കറ്റ് കഷണങ്ങൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.സമീപകാലത്ത് ആദ്യമായിട്ടാണ് കൊച്ചി വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടുന്നത്.