നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട.
വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽനിന്നും പിടികൂടിയത്.
ഇന്നു പുലർച്ചെ ഖത്തറിൽനിന്നും ഖത്തർ എയർവെയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടിക്കപ്പെട്ട യാത്രക്കാരൻ മലപ്പുറം സ്വദ്ദേശിയാണ്. സ്വർണം ആർക്കുവേണ്ടിയാണ് അന്നധികൃതമായി കടത്തുവാൻ ശ്രമിച്ചതെന്നതു ഉൾപ്പടെയുടെ കാര്യങ്ങൾ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യം ചെയ്തു വരികയാണ്.