കൂത്തുപറമ്പ്: വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ അഞ്ചു പവനോളം സ്വർണാഭരണങ്ങൾ കവർന്നു. കോളയാട് ഇലക്ട്രിക് ഓഫീസിനു സമീപത്തെ മുനീറിന്റെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് അണിഞ്ഞിരുന്ന വള, അരഞ്ഞാണം, മോതിരം, മാല തുടങ്ങിയവയാണ് കവർന്നത്.
ജനൽ ഭാഗത്തുള്ള കട്ടിലിലാണ് കുഞ്ഞ് ഉമ്മയോടൊപ്പം കിടന്നിരുന്നത്. അതിനാൽ ജനൽ വഴിയാണ് സ്വർണാഭരണങ്ങൾ കവർന്നത്. പുലർച്ചെ മൂന്നോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.