കൊച്ചി: വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് നാലര പവന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവതി മോഷ്ടിച്ച മാലയ്ക്കു പകരം വച്ചത് അതേ മോഡലിലുള്ള മുക്കുപണ്ടമെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കുറ്റിയാടി പൊതുവണ്ടിയില് ഹാജിറ (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
ദേശാഭിമാനി ടാഗോര്‍ സ്ട്രീറ്റില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മാല മോഷ്ടിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സമയത്തും ഇവര്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്.
കാന്‍സര്‍ രോഗിയാണെന്നു പറഞ്ഞ് പലരില്‍നിന്നും ധനസഹായം വാങ്ങിയും ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി നോര്‍ത്ത് പോലീസ് പറഞ്ഞു.
പ്രതിക്കെതിരേ വാളയം പോലീസ് സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി.എസ്. രതീഷ്, ആഷിക്, സിവില്‍പോലീസ് ഓഫിസര്‍മാരായ വിനീത്, അജിലേഷ്, ഇന്ദു, മേരി, ഷൈനി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.