നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിനടത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ 44 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി പരാതി
. റൺവേ എന്ന ഹോട്ടലിൽ താമസിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പ്രവേഷിന്റെ സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടതായാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഇയാൾ ഒരു കൺസ്ട്രഷൻ കമ്പനിയുടെ ഉടമയാണ്.2.25 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് , ഒന്നര പവന്റെ മാല, ഏഴ് ലക്ഷം രൂപ വിലയുള്ള ഡൈമണ്ട് റിംഗ്, പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന ഗോൾഡ് റിംഗ് എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
ഉറങ്ങാൻ കിടന്നപ്പോൾ ഊരിവച്ചതാണന്നാണ് പോലീസിൽ നൽകിയിട്ടുള്ള പരാതി. ഇതു സംബന്ധിച്ച് നെടുമ്പാശേരി പോലീസ് ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്.