കഷ്ടപ്പെട്ട് മോഷണം നടത്തി സ്വന്തമാക്കിയ വസ്തു ഉപയോഗിക്കാൻ സാധിക്കില്ലെന്നു മനസിലാകുന്പോൾ ഏതൊരു മോഷ്ടാവും കടന്നു പോകുന്നത് മോശം മാനസികാവസ്ഥയിൽ കൂടിയാകാം. അത്തരമൊരു അനുഭവമാണ് ചൈനയിലെ സെയ്ജിയാംഗ് പ്രവശ്യയിലെ ഒരു ജൂവലറിയിൽ നിന്നും സ്വർണ്ണക്കട്ടികൾ മോഷ്ടിച്ച ഒരു മോഷ്ടാവിനുണ്ടായത്. കാരണം ഇതെല്ലാം വെറും വ്യാജ സ്വർണക്കട്ടികൾ മാത്രമായിരുന്നു.
ജൂവലറിക്കുള്ളിൽ ഡിസ്പ്ലേ വെച്ചിരുന്ന ഏഴു സ്വർണ്ണക്കട്ടികളാണ് മോഷ്ടാവ് കടത്തിയത്. കടയ്ക്കുള്ളിലെ സിസിടിവിയിൽ ഈ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ആവരണമായി വെച്ചിരിക്കുന്ന ചില്ല് ഗ്ലാസ് കഷ്ടപ്പെട്ട് തകർത്താണ് അദ്ദേഹം ഈ വ്യാജ സ്വർണക്കട്ടികൾ പുറത്തെടുത്തത്. താൻ മോഷ്ടിച്ച വസ്തുക്കൾ വ്യാജമായിരുന്നെന്നു മനസിലാക്കിയ മോഷ്ടാവിന്റെ മാനസികാവസ്ഥയെക്കുറിച്ചാണ് ഏവരെയും ചർച്ച ചെയ്യുന്നത്.