നെടുമ്പാശേരി: ക്വാലാലംപൂരിൽനിന്നും ദുബായിൽനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽനിന്നായി 18 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ഇന്ന് പുലർച്ചെ ഒന്നോടെ മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നും കൊച്ചിയിലെത്തിയ ചെന്നൈ മണ്ണയില ഹാർബറിൽ ആബിദ ബാനുവിൽ നിന്നാണ് 356 ഗ്രാം സ്വർണം അധികൃതർ കണ്ടെടുത്തത്. ഇതിന് ഏകദേശം 18 ലക്ഷം രൂപ വിലവരും.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിയിൽ നിന്നും പുലർച്ചെ 5.30ഓടെ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം വള്ളിയാങ്കുളം തെക്കോട്ട് വീട്ടിൽ ജാബിറിൽനിന്നുമാണ് 174 ഗ്രാം സ്വർണം പിടിച്ചെടുത്തത്. സ്വർണം മാലയാക്കി ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.