കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരന് മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്. ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളാണു പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ മൊഴിയില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്.
സ്വര്‍ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് നല്‍കാനാണെന്നാണു മുഹമ്മദ് ഷെഫീഖ് പറഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്ജുന് വരും എന്നാണ് തന്നെ അറിയിച്ചത്.
സ്വര്‍ണവുമായി വരുന്ന ദിവസം അര്ജുന് 25ലധികം തവണ തന്നെ വിളിച്ചിരുന്നതായും കൂടുതല്‍ തവണയും വാട്സ്ആപ് കോളുകള്‍ ആയിരുന്നുവെന്നുമാണ് ഷെഫീഖ് പറഞ്ഞതായാണ് വിവരങ്ങള്‍.
ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയതെന്നാണു സൂചനകള്‍.
താന്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലായിരുന്നു അര്ജുൻ. സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്ജുന് ആയങ്കി കഴിഞ്ഞ ദിവസം കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്.
അര്‍ജുന്റെ മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്ജുന് പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസും വ്യക്തമാക്കിയിരുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചിരുന്നു.