സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു; സ്വ​ര്‍​ണ​വി​ല കുത്തനെ ഇ​ടി​ഞ്ഞു


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ലി​റ്റ​റി​ന് പ​ത്ത് പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 82.29 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 77.75 രൂ​പ​യി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​ന്ന​ലെ​യും പെ​ട്രോ​ള്‍ വി​ല പ​ത്ത് പൈ​സ വ​ര്‍​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 83.76 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.13 രൂ​പ​യു​മാ​ണ്.

സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞു
കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ ക​യ​റ്റ​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്നു രാ​വി​ലെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,730 രൂ​പ​യും പ​വ​ന് 37,840 രൂ​പ​യു​മാ​യി. ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

Related posts

Leave a Comment