കൊച്ചി: ഇന്നലെ പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില മാര്‍ച്ച് 24ലെ നിലയിലേക്കു താണു. 20,960 രൂപ. എട്ടര മാസത്തിനു ശേഷമാണ് പവന് 21,000 രൂപയ്ക്കു താഴെയാകുന്നത്. കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് 23,480 രൂപയിലെത്തിയ സ്വര്‍ണം പിന്നീട് ദിവസേനയെന്നോണം താഴുകയായിരുന്നു. ഒന്നര മാസംകൊണ്ട് പവന് 2,520 രൂപ ഇടിഞ്ഞു.
ആഗോളവിപണിയിലെ ഇടിവും ഇതിനു കാരണമായി. കഴിഞ്ഞ 30 ദിവസത്തിനിടെ പത്തു ശതമാനമാണ് വിദേശവില താണത്. കേരളത്തിലും സമാനമാണ് വിലയിടിവ്. ഔണ്‍സിന് 1160 ഡോളറിലാണ് വിദേശവില. ജനുവരി ആദ്യം 1050 ഡോളറായിരുന്നത് ജൂലൈയില്‍ 1365 ഡോളര്‍വരെ കയറിയിട്ട് താഴുകയായിരുന്നു.