കൊച്ചി: സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉക്രൈന്-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വര്‍ധന ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,860 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.