സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമായി.
യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2006 ഡോളറായി. കഴിഞ്ഞ മേയ് അഞ്ചിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ന്നത്. മേയ് അഞ്ചിന് ഗ്രാമിന് 5,720 രൂപയും പവന് 45,720 രൂപയുമായിരുന്നു.
സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ട് വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്.
യുദ്ധവും അന്താരാഷ്ട്ര സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇനിയും സ്വര്‍ണവില ഉയരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പ്രവചനങ്ങള്‍.