കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 35,000 രൂപ തൊട്ടു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധനവ് രേഖപ്പെടുത്തിയതോടെ സ്വർണവില പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമെന്ന സർവകാല റിക്കാർഡ് സൃഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവോടെ സ്വർണവില പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും പുതിയ ഉയരം കുറിച്ചിരുന്നു. ഇതാണ് ഇന്നു മറികടന്നത്.
കഴിഞ്ഞ നാല്് വ്യാപാര ദിനങ്ങൾക്കിടെമാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വർധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ ഒരു ലക്ഷം രൂപയ്ക്ക് രണ്ടര പവൻ സ്വർണാഭരണമേ ലഭിക്കൂവെന്നു സ്വർണവ്യാപാരികൾ വ്യക്തമാക്കുന്നു.