കൊച്ചി: സ്വർണവില വീണ്ടും പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയുമെന്ന സർവകാല റിക്കാർഡ് വിലയാണു രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,250 രൂപയും പവന് 34,000 രൂപയുമായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില. ഇതാണ് ഇന്ന് മറികടന്നത്.
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ 44-ാം ദിനവും ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയിലും തുടരുന്പോൾ തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയുമാണ്.
കഴിഞ്ഞ മാസം 16ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം നാളിതുവരെ ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല.