കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞതേടെ സംസ്ഥാനത്ത് പവന് വില 33,000 രൂപയ്ക്കരികെയെത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണു ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,145 രൂപയും പവന്‍വില 33,160 രൂപയുമായി. ഇന്നും ഇന്നലെയുമായി മാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണു കുറഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.ഇവിടെനിന്നും ഇതുവരെ ഗ്രാമിന് 1,105 രൂപയുടെയും പവന് 8,840 രൂപയുടെയും ഇടിവാണു നേരിട്ടിട്ടുള്ളത്.
ഡോളര്‍ കരുത്താര്ജിക്കുന്നതുമൂലം യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നു. ഇതു സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി. അതേസമയം, വിപണിയില്‍ വിലയിടിവ് ഗുണകരമായി പ്രതിഫലിക്കുന്നുവെന്നു വ്യാപാരികള്‍ പറയുന്നു.
ഓഫ് സീസനാണെങ്കിലും മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് വ്യാപാരം വര്‍ധിച്ചതായാണു വ്യാപാരികള്‍ പറയുന്നത്. വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. അതേസമയം, തിരുത്തല്‍ സംഭവിച്ചാല്‍ കുറഞ്ഞ വില കുത്തനെ വര്ധിക്കുവാനും കാരണമാകും.