കൊച്ചി: സ്വർണവില വീണ്ടും താഴേയ്ക്ക്. തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 35,400 രൂപയായി കുറഞ്ഞു.
ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. രണ്ട് ദിവസത്തിനിടെ 880 രൂപയാണ് ഒരു പവനിൽ കുറവുണ്ടായത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1580 രൂപയാണ് കുറഞ്ഞത്.