റോബിന് ജോര്‍ജ്
കൊച്ചി: സ്വര്‍ണം റിക്കാര്‍ഡ് വില രേഖപ്പെടുത്തിയിട്ട് ഇന്നേയ്ക്കു ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് വില 42,000 രൂപയിലും എത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
ഈ നിലവാരത്തില്‍നിന്നു ഇതുവരെ 16.5 ശതമാനമാണ് സ്വര്‍ണവില ഇടിഞ്ഞത്. ഗ്രാമിന് 865 രൂപയുടെയും പവന് 6,920 രൂപയുടെയും കുറവുണ്ടായി.
ഇന്നു സ്വര്‍ണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,385 രൂപയും പവന് വില 600 കുറഞ്ഞ് 35,080 രൂപമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1763 ഡോളറും രൂപയുടെ വിനിമയ നിരക്ക് 74.17 രൂപയിലുമാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്കാകട്ടെ 47ലക്ഷം രൂപയിലാണ്.
2020 ഓഗസ്റ്റ് ഏഴിന് സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2,080 ഡോളറിലായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 74.85 രൂപയും. തങ്കക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 57 ലക്ഷം രൂപയുമായിരുന്നു.