കൊച്ചി: തുടര്‍ച്ചയായ 11 വ്യാപാര ദിനങ്ങളില്‍ റിക്കാര്‍ഡ് കുതിപ്പ് നടത്തിയശേഷം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,020 രൂപയ്ക്കും പവന് 40,160 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഈ നിലവാരം രേഖപ്പെടുത്തിയത്. കഴിഞ്ഞ 21 മുതല്‍ വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തി പുതിയ ഉയരം കുറിക്കുകയായിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന മാറ്റമാണു സംസ്ഥാനത്തും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നത്.