കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 30,160 രൂപയ്ക്കും ഗ്രാമിന് 3770 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി ഉയരുകയായിരുന്ന സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. സംസ്ഥാനത്ത് ഇപ്പോഴത്തെ വില സർവകാല റിക്കാർഡിലാണെന്ന് പറയാം. കഴിഞ്ഞ എട്ടിന് സ്വർണ വില ഗ്രാമിന് 3800 രൂപയിലും പവന് 30,400 രൂപയിലും എത്തിയപ്പോൾ അന്ന് ഹർത്താൽ ആയതിനാൽ വിപണി പ്രവർത്തിച്ചിരുന്നില്ല.
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് ഭീതി പരത്തുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. സ്വർണ വില വീണ്ടും ഉയരാനുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.