കൊച്ചി: ദിനവും റിക്കാർഡ് ഭേദിച്ച് മുന്നേറിയ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ വില പവന് 28,480 രൂപയായി. രണ്ടു ദിവസത്തെ വ്യാപാരത്തിനിടെ മാത്രം 400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.
ഇന്നലെ പവന് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 29ന് രേഖപ്പെടുത്തിയ പവന് 28,880 രൂപയാണ് ഇതുവരെയുള്ള റിക്കാർഡ് വില. രൂപ കരുത്താർജിച്ചതാണ് സ്വർണ വില കുറയാൻ കാരണം. ആഗോള, രാജ്യാന്തര വിഷയങ്ങൾ അതേപടി നിലനിൽക്കുന്നതിനാൽ നിലവിൽ സ്വർണവില ഒരു പരിധി കഴിഞ്ഞ് കുറയില്ലെന്നാണു വിപണിയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.