സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 27,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,470 രൂപയായി. ഈ മാസം നാലിന് സ്വർണ വില റിക്കാർഡ് ഉയരത്തിൽ എത്തിയിരുന്നു. പവന് 29,120 രൂപയായാണ് ഉയർന്നത്. പിന്നീട് വില ഇടിയുകയായിരുന്നു.
പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്.