കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില പവന് 34,200 രൂപയായും ഗ്രാമിന് 4,275 രൂപയായും വില കുറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസവും മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.