കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,290 രൂപയും പവന് 34,320 രൂപയുമായി.
ഇന്നലെ സ്വര്‍ണം റിക്കാര്‍ഡ് വിലയില്‍ എത്തിയിരുന്നു. ആദ്യം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ഉച്ചയോട് വില കുറയുകയും ചെയ്തു. ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സര്‍വകാല റിക്കാര്‍ഡ് വിലയായ ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയിലെത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ കുറവ് വന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,350 രൂപയും പവന് 34,800 രൂപയുമായി.