
കൊച്ചി: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രണ്ട് ദിവസംകൊണ്ട് പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടേയും കുറവാണ് ഉണ്ടായത്. സർവകാല റിക്കാർഡുകൾ ഭേദിച്ചശേഷമാണ് സ്വർണം താഴേക്ക് ഇറങ്ങുന്നത്.