കൊച്ചി: പവന് റിക്കാർഡ് വില രേഖപ്പെടുത്തിയശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്നും ഇന്നലെയുമായി പവന് 640 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വർണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ നാലിന് പവൻ വില 29,120 രൂപയിലെത്തിയാണ് റിക്കാർഡ് രേഖപ്പെടുത്തിയത്
ആൽപം ആശ്വാസം…! സ്വർണവിലയിൽ വൻ ഇടിവ്; 29000 നിന്ന് കൂപ്പുകുത്തി 28,480 രൂപയിൽ വ്യാപാരം
